രണ്ട് ഏക്കറോളം സ്ഥലം, തിങ്ങി ഞെരുങ്ങി അഞ്ഞൂറോളം കടകൾ. മെട്രോ നഗരത്തിൻ്റെ ഭക്ഷണ ശാലയാണിത്. നഗരത്തിലേക്കുള്ള പഴം പച്ചക്കറികളിൽ 70% വും എറണാകുളം മാർക്കറ്റിൽ എത്തിയിട്ടാണ് മറ്റ് പ്രദേശങ്ങളിലേക്കും ആളുകളിലേക്കും എത്തുന്നത്.
2/ 5
നഗരത്തിലെ ഏറ്റവും മാലിന്യം നിറഞ്ഞ പ്രദേശം കൂടിയാണിത്. ഈ സാഹചര്യത്തിൽ കോവിഡ് വ്യാപനം തടയുന്നതിനായി എറണാകുളം മാർക്കറ്റ് അണുവിമുക്തമാക്കാൻ ഫയർഫോഴ്സ് എത്തിയത് ദുഃഖവെള്ളിയാഴ്ച ദിവസമാണ്. അവധി ദിവസമായതിനാലാണ് ഈ ദിവസം തെരഞ്ഞെടുത്തത്.
3/ 5
എന്നാൽ ഈ ദിവസം പോലും വലിയ ആൾക്കൂട്ടമായിരുന്നു എറണാകുളം മാർക്കറ്റിൽ. സാമൂഹിക അകലം പോയിട്ട് സാമാന്യ അകലം പോലും ഇവിടെ ആളുകൾ തമ്മിലില്ല.
4/ 5
പ്രവർത്തി ദിവസങ്ങളിൽ അവസ്ഥ ഇതിലും കഷ്ടമാണ്. ലോക്ക് ഡൗണിൽ പോലും തൊഴിലാളികളും ജനങ്ങളും ഇവിടെ കൂട്ടത്തോടെ എത്തുന്നുണ്ട്. ഇക്കാര്യത്തിൽ അധികൃതരുടെ ശ്രദ്ധ ഇനിയും എത്തിയിട്ടില്ല.
5/ 5
ഇവിടെ നിന്നാണ് പഴം- പച്ചക്കറികൾ എന്നിവ നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നത്. ഇത് കാര്യത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്.