കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് മൈക്രോബയോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. സി കെ ജയറാം പണിക്കരുടെ സ്മരണാർത്ഥം എം ബി ബി എസ്സ് പരീക്ഷക്ക് മൈക്രോബയോളജിയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്നവർക്കായി ഏർപ്പെടുത്തിയ ഡോ. സി കെ ജയറാം പണിക്കർ എൻഡോവ്മെന്റ് അവാർഡ് എറണാകുളം ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അമൃതകൃഷ്ണയ്ക്ക് സമ്മാനിച്ചു.
സർവ്വകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽസ്വാഗതം പറഞ്ഞു. പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. സി പി വിജയൻ, രജിസ്ട്രാർ പ്രൊഫ. ഡോ. എ കെ മനോജ് കുമാർ, പരീക്ഷാ കൺട്രോളർ പ്രൊഫ. ഡോ. എസ് അനിൽകുമാർ, ഫിനാൻസ് ഓഫീസർ കെ പി രാജേഷ്, സർവ്വകലാശാലാ ഡീൻമാരായ ഡോ. ഷാജി കെ എസ്സ്, ഡോ. വി എം ഇക്ബാൽ, ഡോ ബിനോജ് ആർ, വിവിധ ഫാക്കൽറ്റി ഡീൻമാർ, ജസ്റ്റിസ് ഹരിഹരൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.