വിദേശകാര്യമന്ത്രാലയത്തിന്റെ 2012ലെ കണക്കനുസരിച്ച് ഒരു കോടിയിലേറെ പ്രവാസികൾക്ക് വോട്ടവകാശം ഉണ്ടെന്നാണ്. എന്നാല്‍ 11,000 പേർ മാത്രമേ വോട്ടു ചെയ്യാനായി രജിസ്റ്റർ ചെയ്തിട്ടുള്ളൂ
തിരുവനന്തപുരം: പ്രവാസികൾക്ക് നാട്ടിൽ വരാതെ തന്നെ വോട്ടവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കണമെന്ന ആവശ്യത്തിന് ശക്തമായ പിന്തുണയുമായി സംസ്ഥാന എൻആർഐ കമ്മീഷൻ.
2/ 6
തൊഴിലെടുക്കുന്ന രാജ്യത്തു നിന്ന് വോട്ടു ചെയ്യാൻ കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ഇടപെടണമെന്നും ഇടപെടണമെന്നാവശ്യപ്പെട്ട് കമ്മീഷൻ പ്രമേയം പാസാക്കി.
3/ 6
എൻആർഐ കമ്മീഷൻ അംഗവും പ്രവാസി വോട്ട് വിഷയത്തിൽ സുപ്രീംകോടതിയിലെ ഹർക്കാരനുമായ ഡോ.ഷംഷീർ വയലിലാണ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്. ഷംഷീറിന്റെ ഹർജിയിൽ ഏപ്രിലിൽ തീരുമാനം എടുക്കുമെന്നാണ് സുപ്രീംകോടതി പരാമർശിച്ചിരുന്നു.
4/ 6
അനുകൂല നിലപാട് അഭ്യർഥിച്ചു കൊണ്ടുള്ള പ്രമേയത്തിന്റെ ഉള്ളടക്കം കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര നിയമ മന്ത്രാലയത്തിനും സമർപ്പിക്കും.
5/ 6
പ്രവാസികൾക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ടവകാശം അനുവദിക്കാൻ കേന്ദ്രം കൊണ്ടുവന്ന ബിൽ 2018ൽ ലോക്സഭ പാസാക്കിയിരുന്നു. എന്നാൽ ലേക്സഭയുടെ കാലാവധി കഴിഞ്ഞതിനാൽ ബിൽ രാജ്യസഭയിലെത്താതെ അസാധുവായി.
6/ 6
വിദേശകാര്യമന്ത്രാലയത്തിന്റെ 2012ലെ കണക്കനുസരിച്ച് ഒരു കോടിയിലേറെ പ്രവാസികൾക്ക് വോട്ടവകാശം ഉണ്ടെന്നാണ്. എന്നാല്‍ 11,000 പേർ മാത്രമേ വോട്ടു ചെയ്യാനായി രജിസ്റ്റർ ചെയ്തിട്ടുള്ളൂയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.