'ശബരിമലയിൽ ഏറ്റവും കൂടുതല്‍ ദ്രോഹം ചെയ്തത് സംസ്ഥാന സര്‍ക്കാർ; നീതി നിഷേധിച്ചാൽ സമദൂരം തുടരും': NSS
രാവിലെയും വൈകിട്ടും ഓരോ നിലപാടു പറയുന്നവര്‍ക്കൊപ്പം യോഗത്തില്‍ ഇരിക്കേണ്ട കാര്യമില്ലെന്നും സുകുമാരൻ നായർ
News18 Malayalam | January 2, 2020, 7:50 AM IST
1/ 5
ചങ്ങനാശേരി: വിശ്വാസ സംരക്ഷണത്തിനെതിരെ നിന്നവര്‍ക്ക് എതിരായാണ് ശരിദൂരം സ്വീകരിച്ചതെന്നും സാമൂഹിക നീതി നിഷേധിക്കുന്ന സാഹചര്യങ്ങളില്‍ ഇതു തുടരുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
2/ 5
പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
3/ 5
ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നീതി പുലര്‍ത്തിയില്ല. സംസ്ഥാന സര്‍ക്കാരാണ് ഏറ്റവും കൂടുതല്‍ ദ്രോഹം ചെയ്തത്. അയ്യപ്പന്റെ കൃപ കൊണ്ടാണ് രക്ഷപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതില്‍ ന്യായമായ സമീപനം സ്വീകരിച്ച സംസ്ഥാന സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡില്‍ 10 ശതമാനം സംവരണം നല്കാന് കണ്ടുപിടിച്ച നയങ്ങളില്‍ പ്രതിഷേധമുണ്ട്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് നയമാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിനെ തടസ്സപ്പെടുത്തുന്ന തരത്തിലാണ് ദേവസ്വം സംവരണത്തിലെ മാനദണ്ഡങ്ങള്‍. ഈ കുരുക്കുകള്‍ അഴിക്കാന്‍ എന്‍എസ്എസ് ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
4/ 5
സമദൂരവും ശരിദൂരവും എങ്ങനെ പ്രയോഗിക്കണം എന്നതിലാണ് പ്രസക്തി. പ്രയോഗിക്കുന്ന ആളുടെ കഴിവുപോലെ ഇരിക്കും നിലപാടിന്റെ വിജയം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അതു കണ്ടതാണെന്ന് സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.
5/ 5
പൗരത്വ ബില്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കു മുഖ്യമന്ത്രി വിളിച്ചിരുന്നു. മതേതരത്വം, ജനാധിപത്യം, സാമൂഹിക നീതി എന്നിവയാണ് എന്‍എസ്എസ് നിലപാട്. അത് ജനങ്ങള്‍ക്കറിയാം. അവ ആവര്‍ത്തിക്കേണ്ട കാര്യമില്ല. ഇക്കാര്യം 100 വര്‍ഷം മുന്‍പ് സമുദായാചാര്യന്‍ മന്നത്തു പദ്മനാഭന് പറഞ്ഞതാണ്. മാത്രമല്ല രാവിലെയും വൈകിട്ടും ഓരോ നിലപാടു പറയുന്നവര്‍ക്കൊപ്പം യോഗത്തില്‍ ഇരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.