'വയനാട്ടിൽ യാത്രാ തടസം ഉണ്ടാക്കാനല്ലാതെ ഒന്നും ചെയ്യാൻ രാഹുൽ ഗാന്ധിക്ക് ആകില്ല': വെള്ളാപ്പള്ളി
ശബരിമല വിധി നടപ്പാക്കിയതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയിൽ യുവതി പ്രവേശം പാടില്ല എന്നാണ് അഭിപ്രായം. പരാജയം മുഖ്യമന്ത്രിയുടെ മാത്രം ഉത്തരവാദിത്തം അല്ല
ആലപ്പുഴ: വയനാട്ടിൽ യാത്രാ തടസം ഉണ്ടാക്കാനല്ലാതെ ഒന്നും ചെയ്യാൻ രാഹുൽ ഗാന്ധിക്ക് ആകില്ലെന്ന് SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അടുത്ത തവണയും മോദി തന്നെയാകും ഇന്ത്യ ഭരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
2/ 4
ശബരിമല വിധി നടപ്പാക്കിയതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയിൽ യുവതി പ്രവേശം പാടില്ല എന്നാണ് അഭിപ്രായം. പരാജയം മുഖ്യമന്ത്രിയുടെ മാത്രം ഉത്തരവാദിത്തം അല്ല. ഇടതു മുന്നണിക്ക് കൂട്ടുത്തുരവാദിത്തം ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
3/ 4
പിന്നാക്ക ആഭിമുഖ്യം ഇടതുമുന്നണി കൂട്ടണമെന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾ സംഘടിത വോട്ട് ബാങ്കായി ആനുകൂല്യങ്ങൾ സ്വന്തമാക്കുന്നു. എൻ.എസ്.എസിന് മാടമ്പിത്തരമാണ്. Nടട കാറ്റു നോക്കി തൂറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
4/ 4
ആലപ്പുഴയിൽ ആരിഫിനെ നിർത്തിയത് മുസ്ലിം വോട്ട് ബാങ്ക് നോക്കിയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. വിപ്ലവ പാർട്ടി പോലും ജാതി നോക്കി സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്ന ദുരവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.