കൊച്ചി: വിപുലമായ പരിപാടികളുമായി കൊച്ചിയിൽ ഓണാഘോഷത്തിന് തിരിതെളിഞ്ഞു. പള്ളാത്തുരുത്തി രാമൻ സാംസ്ക്കാരികകേന്ദ്രത്തിൽ നടന്ന പരിപാടികളുടെ ഉദ്ഘാടനം കെ.ജെ മാക്സി എം.എൽ.എ നിർവ്വഹിച്ചു. ലാവണ്യം എന്ന പേരിൽ കൊച്ചിയിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൌൺസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായാണ് ഫോർട്ട് കൊച്ചിയിലും പരിപാടികൾ അരങ്ങേറിയത്. തുടർന്ന് വിവിധ പരിപാടികളും മത്സരങ്ങളും അരങ്ങേറി.