സുരക്ഷാ മുന്നറിയിപ്പ് വകവെക്കാതെ വൺ വേ റോഡുകളിലേക്ക് തെറ്റായ ദിശയിൽ കടക്കുന്നത് അപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്നുവെന്നാണ് റോഡ് സുരക്ഷാ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഇത്തരത്തിൽ അലക്ഷ്യമായി വൺ വേ റോഡുകളിലേക്ക് തെറ്റായ ദിശയിൽ പ്രവേശിക്കുന്നത് കർശനമായി നിയന്ത്രിക്കണമെന്നാണ് റോഡ് സുരക്ഷാ അതോറിറ്റി നിർദേശിക്കുന്നത്.
കൂടുതൽ അപകടങ്ങളും രാത്രിയിലാണ് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ രാത്രിയിലും പരിശോധനയും നിരീക്ഷണവും കർശനമാക്കണമെന്നും നിർദേശമുണ്ട്. കൂടുതൽ ദൂരം യാത്ര ചെയ്യുന്നത് ഒഴിവാക്കാനാണ് പലരും എളുപ്പത്തിനുവേണ്ടി വൺ വേ റോഡുകളിൽ തെറ്റായ ദിശയിൽ യാത്ര ചെയ്യുന്നത്. എന്നാൽ ഇത് പലപ്പോഴും വലിയ അപകടങ്ങൾക്ക് ഇടയാക്കുന്നതായാണ് റോഡ് സുരക്ഷാ അതോറിറ്റി പറയുന്നത്.