Karipur Air India Express Crash| അപകടസ്ഥലം സന്ദർശിച്ച് പ്രതിപക്ഷം; ദുഃഖകരമായ സംഭവമെന്ന് ചെന്നിത്തല
Karipur Air India Express Crash| രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരെ രമേശ് ചെന്നിത്തല അഭിനന്ദിച്ചു
News18 Malayalam | August 8, 2020, 5:39 PM IST
1/ 5
വിമാനപകടം നടന്ന കരിപ്പൂർ വിമാനത്താവളം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സന്ദർശിച്ചു.
2/ 5
മറ്റ് കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഏറ്റവും ദുഃഖകരമായ സംഭവമെന്നും അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.
3/ 5
അപകടത്തിൽ പരിക്കേറ്റവരുടെ തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
4/ 5
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ അപകടത്തിന്റെ കാരണം വ്യക്തമാവുകയുള്ളൂവെന്നും സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരപകടമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
5/ 5
അപകടത്തില്‍ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച രമേശ് ചെന്നിത്തല രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരെ അഭിനന്ദിച്ചു.