കൃഷി വകുപ്പിന് കീഴിലുള്ള നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ 25 ഹെക്ടർ സ്ഥലത്താണ് വിളവെടുപ്പ് ആരംഭിച്ചത്. 2016ലെ റീപ്ലാൻ്റിംഗിന് ശേഷം നടക്കുന്ന ആദ്യ വിളവെടുപ്പിൽ മികച്ച രീതിയിലുള്ള നേട്ടം ലഭിച്ചതിൻ്റ സന്തോഷത്തിലാണ് അധികൃതർ. ആറായിരത്തോളം ഓറഞ്ച് ചെടികളാണ് ഫാമിലുള്ളത്. നാലുവർഷത്തിന് ശേഷം നടക്കുന്ന ആദ്യ വിളവെടുപ്പിൽ ഇതുവരെ 500 കിലോ ഓറഞ്ച് ലഭിച്ചു. ഇത്തവണ ഒരു ടണ്ണിലേറെ വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. വരും വർഷങ്ങളിൽ കൂടുതൽ നേട്ടം കൈവരിക്കാനാവുമെന്നും അധികൃതർ പറയുന്നു ഓറഞ്ച് സ്ക്വാഷാക്കി മാറ്റിയാണ് ഫാമിൽ വില്പന നടത്തുന്നത്. 700 മില്ലീ ലിറ്ററിൻ്റെ സ്ക്വാഷിന് 100 രൂപയാണ് വില. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് വില്പനയെങ്കിലും കോവിഡ് കാലമായതിനാൽ സഞ്ചാരികളുടെ കുറവ് വില്പനയെ ബാധിയ്ക്കുമോയെന്ന ആശങ്കയുണ്ട്. ഫാമിൽ വിളവെടുപ്പ് ആരംഭിച്ചതോടെ തൊഴിലാളികളും ഏറെ ആശ്വാസത്തിലാണ്.