അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് പൊലീസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകാം. പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തേണ്ടതില്ല എന്നുതന്നെയാണ് പാര്‍ട്ടി നിലപാട്. കുട്ടികളുടെ രക്ഷിതാക്കൾക്ക് വേവലാതി ഉണ്ടാകും. രക്ഷിതാക്കളുടെ പരാതി ഗൗരവമായി കാണുന്നുണ്ടെന്നും അത് പാർട്ടി പരിഹരിക്കുമെന്നും പി മോഹനന് പറഞ്ഞു.