പൊലീസിന്റെയും സർക്കാരിന്റെയും പ്രവർത്തനത്തിൽ എല്ലാവർക്കും തുല്യനീതിയാണോയെന്ന ചോദ്യത്തിന് 71.5 ശതമാനം അല്ലെന്നും 26.1 ശതമാനം അതെയെന്നും അഭിപ്രായപ്പെട്ടു. പൊലീസിനെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന് 62.2 ശതമാനം പേർ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തൃപ്തികരമല്ലെന്ന അഭിപ്രായമാണ് 61.5 ശതമാനം പേർ പ്രകടിപ്പിച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മതിപ്പുണ്ടെന്ന് അഭിപ്രായപ്പെട്ടവരിൽ ഭൂരിഭാഗം പേരും തലനാട് പഞ്ചായത്തിൽനിന്നുള്ളവരാണ്. കസ്റ്റഡി മരണങ്ങളും പി എസ് സി വിവാദവും വോട്ടിനെ സ്വാധീനിക്കുമെന്ന് 58 ശതമാനം പേർ അഭിപ്രായപ്പെട്ടു. എന്നാൽ ഇതൊന്നും തെരഞ്ഞെടുപ്പിൽ വിഷയമാകില്ലെന്ന് 38.7 ശതമാനം പേർ അഭിപ്രായപ്പെട്ടു.
സാമ്പത്തികമാന്ദ്യം ജനജീവിതത്തെ ബാധിച്ചതായി 83.8 ശതമാനം പേർ അഭിപ്രായപ്പെട്ടു. കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇല്ലായെന്ന മറുപടിയാണ് 60.5 ശതമാനം പേർ നൽകിയത്. 34.9 ശതമാനം പേർ മാത്രമാണ് ഉണ്ടെന്ന മറപുടി നൽകിയത്. ഇറക്കുമതി ചുങ്കം കൂട്ടാത്തതും വില സ്ഥിരതാ ഫണ്ട് ഇല്ലാത്തതും പാലായിൽ റബർ കർഷകർക്ക് കനത്ത തിരിച്ചടിയാകുന്നുവെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പാലായിലെ പ്രാദേശികവികസനത്തിൽ തൃപ്തരാണെന്ന മറുപടിയാണ് സർവ്വേയിൽ പങ്കെടുത്ത 58.8 ശതമാനം പേർ നൽകിയത്. അതേസമയം തലനാട്, മേലുകാവ്, തലപ്പലം പഞ്ചായത്തുകളിൽനിന്ന് സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും പ്രാദേശിക വികസനത്തിൽ തൃപ്തരല്ലെന്ന മറപുടിയാണ് നൽകിയത്.
പാലാ മണ്ഡലത്തിന്റെ രാഷ്ട്രീയമനസ്സ് കൃത്യമായി വെളിവാക്കുന്ന ചോദ്യങ്ങളാണ് ഞങ്ങളുടെ സര്‍വ്വേയില്‍ ഉണ്ടായിരുന്നത്. പാലായിലെ വോട്ടര്‍മാര്‍ ആ ചോദ്യങ്ങളോട് സന്തോഷത്തോടെയും സജീവമായും പ്രതികരിച്ചു. എം ജി സര്‍വ്വകലാശാലാ ക്യാമ്പസ്, അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളജ് എന്നിവിടങ്ങളിലെ ജോണലിസം വിദ്യാര്‍ഥികളാണ് സര്‍വ്വേ ചോദ്യങ്ങളുമായി വോട്ടര്‍മാരെ കണ്ടത്. 12 പഞ്ചായത്തുകളും, പാലാ നഗരസഭയുമാണ് നിയമസഭാ മണ്ഡലത്തിലുള്ളത്. ആകെ ഒരു ലക്ഷത്തി എഴുപത്തൊമ്പതിനായിരം വോട്ടര്‍മാരുണ്ട്. ഇവരുടെ പ്രതിനിധികളായി 1225 വോട്ടര്‍മാരെ തെരഞ്ഞെടുത്ത്, നേരിട്ട് കണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി. എല്ലാ പഞ്ചായത്തുകളിലും നഗരസഭാപരിധിയിലും സര്‍വ്വേ നടത്തിയവര്‍ നേരിട്ട് ചെന്നു. എല്ലാ സാമൂഹ്യസാഹചര്യങ്ങളിലുമുള്ളവരെ തെരഞ്ഞെടുത്ത് നേരിൽ കണ്ടു. മണ്ഡലത്തിലെ സ്ത്രീപുരുഷ അനുപാതത്തിനനുസരിച്ചും, എല്ലാ പ്രായഗ്രൂപ്പുകളിലുള്ളവരെ ഉള്‍പ്പെടുത്തിയുമായിരുന്നു സര്‍വ്വേ നടത്തിയത്.