കേരള കോൺഗ്രസിലെ രാഷ്ട്രീയ ബലാബലത്തിൽ ഇക്കുറി വിജയം നേടിയത് ജോസഫാണ്. എന്നാൽ ജോസഫ് പുറത്താക്കിയ ആളെ സ്ഥാനാർത്ഥിയാക്കിയാണ് ജോസ് കെ മാണി മറുതന്ത്രം കളിച്ചത്. ഇതോടെ യുഡിഎഫ് യോഗത്തിൽ ജോസഫ് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. ചിഹ്നം സംബന്ധിച്ച് തീരുമാനമാകാതെ പോയതും ജോസഫിൻറെ എതിർപ്പ് കൊണ്ട് തന്നെ. സ്ഥാനാർഥി തന്നെ ചിഹ്നം വേണ്ടെന്ന് പറഞ്ഞ സാഹചര്യത്തിൽ പാർട്ടി ചിഹ്നത്തിൽ ഇനി പ്രസക്തിയില്ലെന്ന് ജോസഫ് തുറന്നടിച്ചു. വിജയസാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ തെരഞ്ഞെടുപ്പല്ലേയെന്ന ഒഴുക്കൻ മറുപടിയാണ് ജോസഫ് നൽകിയത്.