പാലാ: അന്തരിച്ച കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.എം. മാണിയ്ക്ക് ആദരവുമായി പാലാ നഗരസഭ. പാലാ നഗരത്തിൽ മാണിയുടെ പൂർണകായ പ്രതിമ സ്ഥാപിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. ഇന്നു ചേർന്ന അടിയന്തര കൗൺസിൽ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
2/ 4
കെ.എം മാണിയുടെ വിയോഗത്തെ തുടർന്നാണ് പാലാ നഗരസഭാ കൗൺസിൽ യോഗം അടിയന്തരമായി ചേർന്നത്. മാണിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
3/ 4
പ്രതിമ സ്ഥാപിക്കുന്നതിനൊപ്പം കെ.എം. മാണിയുടെ ഛായാചിത്രം കൗൺസിൽ ഹാളിലും ടൗൺഹാളിലും സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.
4/ 4
കെ.എം. മാണിയുടെ വിയോഗത്തിലൂടെ പാലായ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് നഗരസഭാ ചെയർപേഴ്സൺ ബിജി ജോജോ അനുസ്മരിച്ചു.