സാക്ഷിയെന്ന എന്ന നിലയിൽ ഇബ്രാഹിംകുഞ്ഞിൽ നിന്നും വിജിലൻസ് നേരത്തെ മൊഴിയെടുത്തിരുന്നു. ചോദ്യം ചെയ്യാൻ ഗവർണർ അനുമതി നൽകിയ സാഹചര്യത്തിലാണ് ഇപ്പോൾ വിജിലൻസ് അടുത്ത നടപടിക്ക് ഒരുങ്ങുന്നത്.
കേസിലെ മുന്നോട്ടുള്ള പോക്കിൽ മുൻ മന്ത്രിയെ ചോദ്യം ചെയ്യാതെ പറ്റില്ല എന്ന നിലപാടിൽ വിജിലൻസ് ഉറച്ചുനിന്നതോടെ ആണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനുള്ള കളമൊരുങ്ങുന്നത്. ഇപ്പോൾ നടക്കുന്ന ബജറ്റ് സമ്മേളനം പൂർത്തിയായതിനു ശേഷം അടുത്ത നടപടിയിലേക്ക് കടന്നാൽ മതി എന്നാണ് വിജിലൻസ് അന്വേഷണസംഘത്തിന് നൽകിയിരിക്കുന്ന നിർദേശം.
സമ്മേളനം തീരുന്ന മുറയ്ക്ക് നോട്ടീസ് നൽകി വിളിച്ചുവരുത്തും. പ്രധാനമായും കരാര്‍ കമ്പനിക്ക് മുന്‍കൂറായി 8.25 കോടി രൂപ അനുവദിച്ചതിനെ കുറിച്ചായിരിക്കും ചോദ്യം ചെയ്യല്‍. പ്രി ബിഡ് യോഗ തീരുമാനത്തിന് വിരുദ്ധമായി തുക മുന്‍കൂര്‍ അനുവദിച്ചത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും കേസിലെ നാലാം പ്രതിയുമായ ടി. ഒ സൂരജ് വ്യക്തമാക്കിയിരുന്നു. ഇതാണ് ഇബ്രാഹിം കുഞ്ഞിനെതിരായ പ്രധാന ആരോപണം.
[caption id="attachment_116315" align="alignnone" width="875"] ചന്ദ്രിക ദിന പത്രത്തിന്റെ അക്കൗണ്ടിലേക്ക് ഇബ്രാഹിംകുഞ്ഞ് കോടികളുടെ സ്വത്തുക്കള്‍ വക മാറ്റിയെന്ന് ആരോപണത്തെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കും. ഒപ്പം മറ്റ് സാക്ഷിമൊഴികളും വിജിലന്‍സ് ശേഖരിച്ച തെളിവുകളെക്കുറിച്ചും ഇബ്രാഹിംകുഞ്ഞില്‍ നിന്നും ചോദിച്ചറിയും.റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പ്പറേഷന് മുന്‍എം.ഡി മുഹമ്മദ് ഹനീനീഷിനെയും ചോദ്യം ചെയ്യും.