അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ സാധ്യമാക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് തെളിഞ്ഞതായി മന്ത്രി ജി സുധാകരന് പറഞ്ഞു. പുനര്‍നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കിയതിന് ഡിഎംആര്‍സിയെയും ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയെയും ജി. സുധാകരന് അഭിനന്ദിച്ചു. പാലം തുറന്ന കൊടുത്തതിന് പിന്നാലെ അഭിവാദ്യങ്ങളര്‍പ്പിച്ച് എല്‍.ഡി.എഫ്., ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തി.
ഗുരുതരമായ ബലക്ഷയമുണ്ടെന്ന ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2019 മെയ് ഒന്നിന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. പിന്നീട് 2019 സെപ്റ്റംബര്‍ 28ന് പാലത്തിന്റെ പുനര്‍നിര്‍മ്മാണം തുടങ്ങി. നിശ്ചയിച്ചതിലും രണ്ട് മാസം മുമ്പാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റി പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പാലവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അടക്കമുള്ളവർ നിയമനടപടി നേരിടുകയാണ്