പഞ്ചവടിപ്പാലം എന്ന ചീത്തപ്പേര് ഇനിയില്ല. രണ്ടാം വരവിൽ ദീപപ്രഭയിൽ തിളങ്ങി പാലാരിവട്ടം പാലം ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. ഞായറാഴ്ചയാണ് ഉദ്ഘാടനം. ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഗതാഗതത്തിനായി തുറന്ന് കൊടുക്കും
2/ 4
160 ദിവസം കൊണ്ടാണ് പാലാരിവട്ടം പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. സെപ്റ്റംബർ 28 നായിരുന്നു പാലത്തിന്റെ പുനർനിർമാണം ആരംഭിച്ചത്
3/ 4
എട്ടുമാസം പുനർനിർമ്മാണത്തിനായി അനുവദിച്ചു. എന്നാൽ ഡിഎംആർസിയുടെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ സൊസൈറ്റി വളരെ വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കി
4/ 4
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പാലം സന്ദർശിക്കും