ഹോട്ടലുടമകളിൽ നിന്ന് പണം വാങ്ങിയാണ് മാലിന്യ ശേഖരണം. എന്നാൽ, മാലിന്യ സംസ്കരണത്തിന് കൃത്യമായ സംവിധാനങ്ങളില്ല. ചാക്ക, മുട്ടത്തറ ഭാഗങ്ങളിൽ രാത്രി എത്തിയാണ് സംഘം മാലിന്യചാക്കുകൾ തള്ളുന്നത്. ഭീഷണി ഭയന്ന് സമീപവാസികൾ ഇവരെ ചോദ്യം ചെയ്യാറുമില്ല. പലയിടങ്ങളിലും വൈദ്യുതി പോസ്റ്റിലെ ട്യൂബ് ലൈറ്റുകൾ ഇവർ എറിഞ്ഞുടക്കും. സി സി ടി വി ക്യാമറകൾ സ്ഥാപിച്ച് ഇവരെ പിടികൂടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. എന്നാൽ, ഇത് പ്രായോഗികമല്ലെന്നാണ് അധികൃതരുടെ പക്ഷം. നേരത്തെ വാർഡ് കൗൺസിലർമാർ അടക്കം ജനപ്രതിനിധികളോടും, പ്രാദേശിക നേതാക്കളോടും നിരന്തരം പരാതിപ്പെട്ടതിനെ തുടർന്നായിരുന്നു വി കെ പ്രശാന്തിന്റെ ഇടപെടൽ.
ഒരു വശത്ത് പുത്തനാറിന്റെ പ്രതാപം വീണ്ടെടുക്കാൻ സർക്കാർ നിരന്തരം യത്നിക്കുമ്പോൾ മറുവശത്ത് വെല്ലുവിളികൾ ഇങ്ങനെയാണ്. രാത്രി കാലങ്ങളിൽ ഇവിടെ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് ആവശ്യം. ഡ്രയിനേജിനൊപ്പം ഇറച്ചി മാലിന്യങ്ങളും നിറയുന്നത് സാംക്രമിക രോഗങ്ങൾക്കുളള സാധ്യത വർദ്ധിപ്പിക്കുന്നു. ചാക്ക വാർഡ് കൗൺസിലർ കൂടിയായ പുതിയ മേയർ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് റസിഡന്റ് അസോസിയേഷനുകളുടെ അഭ്യർഥന.