ലോക്ക് ഡൗൺ നീട്ടിയെങ്കിലും വിഴിഞ്ഞത്തെ മത്സ്യ കച്ചവടക്കാരും വാങ്ങാൻ എത്തുന്നവരും നിയമം ലംഘിക്കുന്നുവെന്നാണ് ആക്ഷേപം. ഇന്നലെ രാത്രി വിഴിഞ്ഞം മത്സ്യ മാർക്കറ്റിൽ പതിവിലും തിരക്കായിരുന്നു. കച്ചവടം നടത്താനും ലേലം വിളിക്കാനുമായി നൂറുകണക്കിന് പേരാണ് വിഴിഞ്ഞത്ത് കൂട്ടംകൂടിയത് സർക്കാർ നിർദേശങ്ങൾ പാലിക്കാതെയാണ് കച്ചവടം നടന്നത് സർക്കാർ നിർദേശിച്ച മുൻകരുതലുകളൊന്നും സ്വീകരിക്കാതെയാണ് പലരും സാധനങ്ങൾ വാങ്ങാനെത്തിയതും പൊലീസ് വേണ്ട മുൻകരുതലുകൾ എടുത്തില്ലെന്ന ആക്ഷേപവുമുണ്ട്.