എസ് കെ എസ് എസ് എഫ് നേതാവ് അടുത്തിടെ ഈ ആവശ്യം മുന്നോട്ട് വെച്ചതും മുസ്ലിം ലീഗിന്റെ ഒത്താശ അതിനുള്ളതും അങ്ങേയറ്റം അപകടകരമാണ്. കേരളം ഒരു അഗ്നി പർവതത്തിന് മുകളിലാണ്. 1921ൽ മലപ്പുറത്ത് സംഭവിച്ചത് കേരളം മുഴുവൻ ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് മതതീവ്രവാദികൾ. വടകര പുതുപ്പണത്ത് നിന്നും പോലും യു പിയിൽ ആക്രമണം നടത്താൻ ഭീകരവാദികൾ പോവുന്നു. - സുരേന്ദ്രൻ പറയുന്നു.
ലൗജിഹാദ് നടത്തി പാവപ്പെട്ട പെൺകുട്ടികളെ സിറിയയിലേക്ക് എത്തിക്കുന്നു. യു ഡി എഫ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിനാണെന്ന് ഉറപ്പാണ്. അവർ നാളെ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് പറയും. കോൺഗ്രസിലെ ഒരു ഹിന്ദു നേതാവിനും ഇനി രക്ഷയില്ല. കോൺഗ്രസ് വർഗീയ ശക്തികളുടെ കീഴിലാണ്. കോൺഗ്രസിൽ ആരാണ് നേതാവെന്ന് തീരുമാനിക്കുന്നത് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയുമാണ്. - സുരേന്ദ്രൻ പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ഒരു സീറ്റിലും ജയിക്കാത്തതിന് കാരണം ലീഗാണ്. നല്ല സീറ്റൊക്കെ ലീഗിന്റെ കയ്യിലാണ്. കൊടുവള്ളിയിൽ മുരളീധരനെ വരെ ലീഗ് കാലുവാരി. മലപ്പുറത്തിന് പുറമെ പല മണ്ഡലങ്ങളും ഒരു പ്രത്യേക മതവിഭാഗത്തിനുള്ള റിസർവേഷനാക്കി മാറ്റുകയാക്കുകയാണ് ലീഗ്. കോഴിക്കോട് സൗത്ത്, കുന്നമംഗലം തുടങ്ങി കോഴിക്കോട് ജില്ലയിലെ പല മണ്ഡലത്തിലും ഇനി ഭൂരിപക്ഷ വിഭാഗക്കാർക്ക് മത്സരിക്കാനാവില്ലെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.
ശബരിമലയെ തകർക്കാൻ ശ്രമിച്ച ഇടതുപക്ഷത്തിന്റെ ഹീനമായ പരിശ്രമത്തിന് തെരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടും. ന്യൂനപക്ഷ വർഗീയതക്കെതിരെ പറഞ്ഞ വിജയരാഘവന് ഒരു ദിവസം കൊണ്ട് നിലപാട് തിരുത്തേണ്ടി വന്നു. സി പി എമ്മിന്റെ ഗതികേടാണ് വിജയരാഘവന്റെ മലക്കം മറിച്ചിലെന്നും സുരേന്ദ്രൻ പറഞ്ഞു. പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് വ്യാസൻ കുരിയാടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ എം ടി രമേശ്, സംസ്ഥാന വക്താക്കളായ ബി. ഗോപാലകൃഷ്ണൻ, നാരായണൻ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് വി കെ സജീവൻ എന്നിവർ സംസാരിച്ചു