ശിവരഞ്ജിത്തിന്റെ വീട്ടിലെത്തിയ മാധ്യമപ്രവർത്തകരെ ബന്ധുക്കൾ ആക്രമിക്കാൻ ശ്രമിച്ചു. കമ്പിവടിയുമായാണ് ബന്ധുക്കൾ മാധ്യമപ്രവർത്തകർക്കുനേരെ പാഞ്ഞടുത്തത്. പി.എസ്.സി പരീക്ഷയിൽ ശിവരഞ്ജിത്ത് ഒന്നാം റാങ്ക് ലഭിച്ചത് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുന്നത്. കേസിൽ ഇന്ന് നാല് പ്രതികൾ അറസ്റ്റിലായെങ്കിലും ശിവരഞ്ജിത്തും നസീമും ഉൾപ്പടെയുള്ളവർ ഇപ്പോഴും ഒളിവിലാണ്.