പാലക്കാട് മണ്ണാർക്കാടിന് സമീപം പനയംമ്പാടത്ത് പൊലീസ് വാഹനം തലകീഴായി മറിഞ്ഞു. അഗളി ഡിവൈഎസ്പി മുരളീധരൻ സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരുക്കില്ല. ഡിവൈഎസ്പിയും ഡ്രൈവറും മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. അഗളിയിൽ നിന്നും പാലക്കാട്ടേക്ക് പോവുമ്പോഴായിരുന്നു അപകടം. ഇരുവർക്കും തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. സ്ഥിരമായി അപകടമുണ്ടാവുന്ന മേഖലയാണിത്. ഇന്നുച്ചയ്ക്ക് ശേഷം ശക്തമായ മഴ പെയ്തിരുന്നു. റോഡിൽ വാഹനം തെന്നിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.