മാധ്യമങ്ങളും ട്രോളന്മാരും പലപ്പോഴായി ചര്‍ച്ചയാക്കിയ കോട്ടയത്തെ ആകാശപ്പാത മുന്‍പും വൈറലായിട്ടുണ്ട്. നഗരഹൃദയത്തിലെ പടവലം പന്തൽ എന്നാണ് ട്രോളന്മാർ ആകാശനടപ്പാതയ്ക്ക് നൽകിയിരിക്കുന്ന പേര്. ഇതു കൊണ്ട് ഇങ്ങനെയെങ്കിലും പ്രയോജനം ഉണ്ടാകട്ടെ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഫോട്ടോഷൂട്ടിന് ലഭിച്ച കമന്റുകളിലെ പ്രതികരണം.