മുഖ്യമന്ത്രിയെ കണ്ടു; പ്രണവിന് ഇനി പ്രധാനമന്ത്രിയെയും ധോണിയെയും കാണണം.. സെൽഫി എടുക്കണം
പ്രസാദ് ഉടുമ്പിശ്ശേരി
News18 | November 25, 2019, 12:17 PM IST
1/ 6
പാലക്കാട്ടുകാരൻ പ്രണവിനെ ആരും മറന്നിട്ടുണ്ടാവില്ല. കൈകളില്ലാതെ ജനിച്ച പ്രണവ് ഇന്ന് താരമാണ്. തനിക്ക് സമ്മാനമായി കിട്ടിയ പണം പിറന്നാൾ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാണ് പ്രണവ് മാതൃകയായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്രിക്കറ്റ് താരം ധോണിയെയും കാണണം എന്നതാണ് തന്റെ അടുത്ത സ്വപ്നമെന്ന് പ്രണവ് പറയുന്നു. തന്റെ കാലുകൾ കൊണ്ട് പ്രണവ് ധോണിയുടെ ചിത്രം വരച്ചിട്ട് നാളേറെയായി. ക്രിക്കറ്റ് ഇതിഹാസം സച്ചിനെ കാണാൻ അവസരം ലഭിച്ചപ്പോൾ ധോണിയെ കാണാനുള്ള തന്റെ മോഹം സച്ചിനെ അറിയിച്ചതാണ് പ്രണവ് . അതിനുള്ള അവസരം ഒരുക്കാമെന്ന് സച്ചിൻ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ താൻ കാൽ കൊണ്ടു വരച്ച ചിത്രവുമായി..ധോണിയെ നേരിൽ കാണാനുള്ള കാത്തിരിപ്പിലാണ് പ്രണവ് .....
4/ 6
ഇതേക്കുറിച്ച് പ്രണവ് പറയുന്നതിങ്ങനെ " എനിക്ക് എല്ലാവരും വേണം, എല്ലാവരുടെയും സഹായം കൊണ്ടാണ് പ്രണവ് ഇവിടെ എത്തിയത്. തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സച്ചിനെ കാണുക എന്നത്. അത് നടന്നു. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ടു. ഇനി പ്രധാനമന്ത്രിയെ കാണണം. അത് നടക്കും എന്നാണ് കരുതുന്നത് "