കൊല്ലം: കോവിഡ് 19 സംബന്ധിച്ച് സംസ്ഥാനത്ത് നിന്ന് ഇന്ന് ശുഭവാർത്ത.
2/ 6
കോവിഡ് 19 ബാധിച്ച് കൊല്ലത്ത് ചികിത്സയിൽ ആയിരുന്ന ഗർഭിണിയായ യുവതി ഉൾപ്പെടെ രണ്ടുപേർ ഇന്ന് ആശുപത്രി വിടും.
3/ 6
ഇവരുടെ രണ്ട് പേരുടെയും രണ്ടാമത്തെ പരിശോധനാഫലവും നെഗറ്റീവ് ആയിരുന്നു. ഇതിനെ തുടർന്നാണ് ആശുപത്രി വിടുന്നത്.
4/ 6
ആശുപത്രി വിടുന്ന ഗർഭിണിയായ യുവതി വിദേശത്ത് നിന്ന് വന്നതായിരുന്നു. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവർ ചികിത്സയിൽ ആയിരുന്നു. ഇട്ടിവ സ്വദേശിയാണ് ഇവർ.
5/ 6
ആശുപത്രി വിടുന്ന യുവാവ് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തയാളാണ്. ഓയൂർ സ്വദേശിയായ ഇയാളുടെയും രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവാണ്.
6/ 6
ഇവരൊഴികെ കോവിഡ് 19 ബാധിച്ച് ആശുപത്രിയിൽ ഇനി ചികിത്സയിലുള്ളത് അഞ്ചുപേരാണ്.