പ്രതിവര്‍ഷം 1,60,000 ടണ്‍ ഉല്പാദന ശേഷിയുള്ള അക്രിലിക് ആസിഡ് യൂനിറ്റ് ഇന്ത്യയില്‍ ആദ്യത്തേതാണ്. ഓക്സോ ആല്‍ക്കഹോള്‍ യൂനിറ്റിന്റെ ശേഷി 2,12,000 ടണ്ണും അക്രിലിറ്റ്സിേന്റത് 1,90,000 ടണ്ണുമാണ്. അക്രിലേറ്റ്സ് യൂനിറ്റും രാജ്യത്ത് ആദ്യത്തേതാണ്. 16,500 കോടി മുടക്കി നിര്‍മിക്കുന്ന സംയോജന വികസന പദ്ധതിയുടെ തുടര്‍ച്ചയായാണ് റിഫൈനറിയില്‍ പി. ഡി. പി. പി നടപ്പാക്കിയത്.