ആനയെ മയക്കുവെടിവയ്ക്കാൻ ധാരണയായെങ്കിലും ഒന്നും നടന്നില്ല. PT 7 പിന്നെയും കാടിറങ്ങി ജനവാസ മേഖലയിൽ എത്തി. നിർമിതികളും നിരവധി കൃഷിയിടങ്ങളും ആന നശിപ്പിച്ചു. കാട്ടാന ഏത് നിമിഷവും ഇറങ്ങാമെന്നതിനാൽ കൃഷിയിടങ്ങളിൽ വിളവെടുപ്പ് കഴിയുന്നതു വരെ രാത്രി മുഴുവൻ കാവൽ നിൽക്കേണ്ട അവസ്ഥയിലായി കർഷകർ.