സെൻട്രൽ സ്റ്റേഡിയം തിങ്ങി നിറഞ്ഞ തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തോടെയാണ് രാഹുൽ ഗാന്ധിയെ വരവേറ്റത്. ഇതോടെ അലസത വിട്ട് തിരുവനന്തപുരത്തെ പ്രചാരണ പ്രവർത്തനങ്ങൾ ടോപ്പ് ടിയറിൽ എത്തിക്കാൻ കഴിഞ്ഞു എന്ന വിലയിരുത്തലിലാണ് നേതൃത്വം.