INFO|തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിൽ സ്പെഷ്യൽ ട്രെയിൻ സർവ്വീസ്
ശബരിയും കോർബയും തിരുവനന്തപുരം വരെ സർവ്വീസ് നടത്തും. കോർബ-തിരുവനന്തപുരം എക്സ്പ്രസിന്, പാസഞ്ചർ ട്രെയിൻ നിർത്തുന്ന സ്ഥലങ്ങളിൽ സ്റ്റോപ്പുണ്ടാകും.
News18 Malayalam | August 9, 2019, 3:33 PM IST
1/ 4
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം താറുമാറായി. യാത്രാക്ലേശം പരിഹരിക്കാൻ എറണാകുളത്തിനും തിരുവനന്തപുരത്തിനുമിടയിൽ റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കും.
2/ 4
എറണാകുളത്തു നിന്നും 3.30ന് തിരുവനന്തപുരത്തേക്കു സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ സർവീസ് നടത്തും. ഈ ട്രെയിൻ എല്ലാ സ്റ്റോപ്പിലും നിർത്തുമെന്നാണ് റെയിൽവേ വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്.
3/ 4
4.30നും 5.45നും തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കും എറണാകുളത്തേക്കും സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.
4/ 4
ശബരിയും കോർബയും തിരുവനന്തപുരം വരെ സർവ്വീസ് നടത്തും. കോർബ-തിരുവനന്തപുരം എക്സ്പ്രസിന്, പാസഞ്ചർ ട്രെയിൻ നിർത്തുന്ന സ്ഥലങ്ങളിൽ സ്റ്റോപ്പുണ്ടാകും.