തിരുവനന്തപുരം∙ ഓഗസ്റ്റ് 20 വരെ കേരളത്തിൽ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട തീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
2/ 8
കനത്ത മഴയ്ക്ക് സാധ്യതയുള്ള മലപ്പുറം, കോഴിക്കോട് , വയനാട് , കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. (Photo:Reuters)
3/ 8
പാലക്കാട്, തൃശൂര്‍ , എറണാകുളം, കോട്ടയം , ആലപ്പുഴ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
4/ 8
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച കോട്ടയം, എറണാകുളം ജില്ലകൾ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പുണ്ട്.
5/ 8
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിർദേശമുണ്ട്.
6/ 8
ഓഗസ്റ്റ് രണ്ട് വരെ അറബിക്കടലിൽ കേരള,കർണാടക, ലക്ഷദ്വീപ് എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
7/ 8
ഓഗസ്റ്റ് ആദ്യവാരത്തിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള വിദൂരസാധ്യതയുണ്ട്. ഓഗസ്റ്റ് രണ്ടുമുതൽ 20 വരെ സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് സൂചന നൽകുന്നു.
8/ 8
അതേസമയം മഴ ശക്തമായതോടെ പ്രളയത്തിന്റെ ആശങ്കയും വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടുവർഷവും പ്രളയമുണ്ടായത് ഓഗസ്റ്റ് എട്ടുമുതലുള്ള ദിവസങ്ങളിൽ ലഭിച്ച അതിതീവ്രമഴ കാരണമാണ്.