

തിരുവനന്തപുരം: അദാലത്ത് നടത്തി തോറ്റ വിദ്യാർഥികളെ ജയിപ്പിച്ചെന്ന ആരോപണത്തിൽ മന്ത്രി കെ.ടി ജലീലിനെ പ്രതിക്കൂട്ടിലാക്കി ഗവർണർക്ക് റിപ്പോർട്ട്.


സാങ്കേതിക സര്‍വകലാശാലയിലെ ഫയല്‍ അദാലത്തില്‍ ഗവര്‍ണറുടെ അനുമതി കൂടാതെ ഉന്നതവിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത് നിര്‍ദേശങ്ങള്‍ നല്‍കിയത് അധികാര ദുര്‍വിനിയോഗമാണെന്നു കാട്ടി ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്റെ സെക്രട്ടറിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.


ഫയല്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. ബിടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് മൂന്നാമതും മൂല്യനിര്‍ണയം നടത്താന്‍ മന്ത്രി പങ്കെടുത്ത അദാലത്തില്‍ തീരുമാനിച്ചതും തുടര്‍ന്നു വിജയിപ്പിച്ചതും ചട്ടവിരുദ്ധമായതിനാല്‍ വൈസ് ചാന്‍സലര്‍ അത് അംഗീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.


ഇക്കാര്യത്തില്‍ വിസിയുടെ വിശദീകരണം തള്ളണമെന്നാണു ശുപാര്‍ശ. കണ്ണൂര്‍ സര്‍വകലാശാലാ അദാലത്തില്‍ ഒരു വിദ്യാര്‍ഥിക്കു ചട്ടവിരുദ്ധമായി നല്കിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വൈസ് ചാന്‍സലര്‍ റദ്ദാക്കിയ നടപടി മാതൃകാപരമാണെന്നും രേഖ യിൽ വ്യക്തമാക്കുന്നു.


വിവരാവകാശനിയമപ്രകാരമാണ് രേഖ പുറത്തുവന്നത്. സാങ്കേതിക സര്‍വകലാശാലാ അദാലത്തില്‍ മന്ത്രി ഇടപെട്ടു തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിച്ചതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന് കമ്മിറ്റി ചെയര്മാന് ആര്.എസ്. ശശികുമാറും സെക്രട്ടറി എം.ഷാജര്‍ഖാനും ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു.