രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനെ നിയമിച്ചെന്ന് മുഖ്യമന്ത്രി. മൃതദേഹം കൈമാറുന്നതിന് ക്രൈം ബ്രാഞ്ച് എസ്പി സുദർശനെ നിയോഗിച്ചു. വിവിധ ബറ്റാലിയൻ, മറ്റ് ജില്ലകളിൽ നിന്നും അധികമായി പൊലീസിനെ രാജമലയിലേക്ക് നിയോഗിച്ചു.
News18 Malayalam | August 7, 2020, 8:40 PM IST
1/ 12
മൂന്നാര്‍: രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ടുപോയ 17 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കാണാതായ 47 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. അപകടത്തിൽപ്പെട്ട 12 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. മേഖലയില്‍ പെയ്യുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.
2/ 12
മയില്‍ സ്വാമി, രാമര്‍, തവസി, ശിവകാമി, ശിവകാമിയുടെ മകന് വിശാല്‍, കണ്ണന്, മുരുകന്, തവസി അമ്മാള്‍, ഗാന്ധി രാജ്, ഗാന്ധിരാജിന്റെ മകള്‍ കൗസല്യ, അണ്ണാദുരൈ, ദിനേശ്, പനീര്‍ശെല്‍വം, തവസി അമ്മാളുടെ രണ്ടാമത്തെ മകള്‍ എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
3/ 12
വൈദ്യുതിയും വാർത്താ വിനിമയ ബന്ധവും തടസപ്പെട്ടത് ദുരന്തം അറിയാൻ വൈകിയെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാലം ഒലിച്ചുപോയത് രക്ഷാപ്രവർത്തകൻ എത്താൻ വൈകി. രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തുന്നുണ്ട്.
4/ 12
കനത്ത മഴ മുന്നിൽ കണ്ട് ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റിനെ ഇടുക്കിയിൽ നിയോഗിച്ചു. വാഗമണ്ണിൽ കാർ ഒലിച്ചുപോയ സ്ഥലത്ത് എൻഡിആർഎഫ് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. രാവിലെയാണ് ഇവരെ രാജമലയിലേക്ക് അയച്ചത്. ഫയർഫോഴ്സ് പരിശീലനം നേടിയ 50 അംഗ ടീമിനെ എറണാകുളത്ത് നിന്ന് നിയോഗിച്ചു.
5/ 12
ആകാശമാർഗം രക്ഷാ പ്രവർത്തനത്തിന് സാധ്യത തേടിയിരുന്നു. വ്യോമസേനയുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റർ സേവനം തേടി. മോശം കാലാവസ്ഥ തിരിച്ചടിയായി.
6/ 12
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനെ നിയമിച്ചു. മൃതദേഹം കൈമാറുന്നതിന് ക്രൈം ബ്രാഞ്ച് എസ്പി സുദർശനെ നിയോഗിച്ചു. വിവിധ ബറ്റാലിയൻ, മറ്റ് ജില്ലകളിൽ നിന്നും അധികമായി പൊലീസിനെ രാജമലയിലേക്ക് നിയോഗിച്ചു.
7/ 12
എല്ലാ ജില്ലയിലും പൊലീസിന് ജാഗ്രത നിർദ്ദേശം നൽകി. അടിയന്തിര സാഹചര്യം നേരിടാൻ പൊലീസ് സുസജ്ജമാണ്.
8/ 12
വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ രാജമലയിലേക്ക് അയച്ചു. ഇടുക്കിയിൽ സൗകര്യങ്ങളൊരുക്കി. കരസേനയുടെയും നാവികസേനയുടെയും സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.