തിരുവനന്തപുരം: പതിവു പോലെ ഇത്തവണയും ക്രിസ്മസ് മദ്യവില്പനയില് റെക്കോര്‍ഡ് തിരുത്തി കേരളം. ക്രിസ്മസിന്റെ തലേ ദിവസമായ ഡിസംബര്‍ 24 ന് മാത്രം 69.57 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് 4 കോടി 94 ലക്ഷം രൂപയുടെ അധികം മദ്യം വിറ്റാണ് പുതിയ റെക്കോര്‍ഡ് എഴുതി ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24 ന് 64 കോടി 63 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റ് പോയത്. ബെവ്കൊയുടെ 270 ഔട്ട്ലെറ്റുകളിലായി 54 കോടി 11 ലക്ഷം രൂപയുടെ മദ്യം വില്പന നടത്തി. 36 കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റിലും, 3 ബിയര്പാര്ലറുകളിലുമായി 9 കോടി 46 ലക്ഷം രൂപയുടെ മദ്യമാണ് വില്പന നടത്തിയത്.
ബെവ്കൊ ഔട്ട്ലെറ്റില് നെടുമ്പാശേരിയാണ് ഒന്നാമത്. 63 ലക്ഷത്തി 28 ആയിരം രൂപയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് നെടുമ്പാശേരിയില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം 51.30 ലക്ഷമായിരുന്നു. രണ്ടാം സ്ഥാനത്ത് ഇരിങ്ങാലക്കുട ഔട്ട്ലെറ്റാണ്. 53 ലക്ഷത്തി 74 ആയിരം രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുട ഔട്ട്ലെറ്റില് വിറ്റത്. കണ്‍സ്യൂമര്‍ ഫെഡ് മദ്യഷോപ്പുകളില്‍ കൊടുങ്ങല്ലൂരിലും, ബിയര്‍പാര്‍ലറില്‍ തിരുവനന്തപുരം സ്റ്റ്യാച്ചുവുമാണ് വില്പനയില് ഒന്നാമതെത്തിയത്. കൊടുങ്ങല്ലൂരില്‍ 56 ലക്ഷം രൂപയുടെ മദ്യമാണ് വില്പന നടത്തിയത്. രണ്ടാം സ്ഥാനത്തുള്ള ആലപ്പുഴ ഔട്ട്ലെറ്റില് 55 ലക്ഷം രൂപയുടെയും മദ്യം വിറ്റു.