റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി.
2/ 8
മകൻ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്റിനൊപ്പമായിരുന്നു ദർശനം. റിലയൻസ് ഗ്രൂപ്പ് ഡയറക്ടർ മനോജ് മോദി യും അദ്ദേഹത്തെ അനുഗമിച്ചു.
3/ 8
നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ മുകേഷ് അംബാനിയും രാധിക മർച്ചന്റും ഹെലികോപ്റ്റർ മാർഗം നാലരയോടെ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ എത്തി.
4/ 8
തുടർന്ന് റോഡ് മാർഗമാണ് ക്ഷേത്രത്തിലേക്ക് എത്തിയത്. ദർശനത്തിന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിന് ഒരു കോടി 51 ലക്ഷം രൂപയുടെ ചെക്ക് മുകേഷ് അംബാനി സമർപ്പിച്ചു..
5/ 8
ഗുരുവായൂർ ക്ഷേത്രത്തിന് ഒരു വ്യക്തി നൽകുന്ന ഏറ്റവും വലിയ കാണിക്ക തുകയാണിത്..
6/ 8
അന്നദാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുക വിനിയോഗിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വി കെ വിജയൻ വ്യക്തമാക്കി.
7/ 8
കഴിഞ്ഞ ദിവസം തിരുപ്പതി തിരുമല ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തിയിരുന്നു.
8/ 8
ക്ഷേത്രദര്‍ശനത്തിന് ശേഷം തിരുപ്പതിയിലെ ക്ഷേത്രം വക ഗോശാലയും അദ്ദേഹം സന്ദര്‍ശിച്ചു. 1.5 കോടി രൂപ അദ്ദേഹം കാണിക്കായി ക്ഷേത്രത്തിന് സമര്‍പ്പിച്ചെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.