വീൽചെയറിൽ ഇരുന്നും വോട്ട് ചോദിക്കാം; കാലൊടിഞ്ഞ് വിശ്രമത്തിലാണെങ്കിലും തിരക്കിലാണ് രമ്യ ഹരിദാസ് MP
തദ്ദേശ തെരഞ്ഞെടുപ്പായതിനാൽ പ്രചരണത്തിനിറങ്ങാൻ കഴിയാത്തതിൻ്റെ നിരാശയിലാണ് രമ്യ ഹരിദാസ്
News18 Malayalam | November 23, 2020, 7:15 PM IST
1/ 5
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ മത്സരിച്ച രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരിക്കേയാണ് പാർലമെൻ്റിലേക്ക് മത്സരിയ്ക്കുന്നതും ആലത്തൂരിൽ അട്ടിമറി വിജയം നേടുന്നതും.
2/ 5
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചരണ രംഗത്ത് സജീവമാകണമെന്ന് വിചാരിച്ചിരിക്കേയാണ് അപ്രതീക്ഷിതമായി വീണ് കാലൊടിയുന്നത്. ഒരാഴ്ച മുൻപാണ് രമ്യ ഹരിദാസ് ബാത്റൂമിൽ കാൽ വഴുതിവീണത്. വീഴ്ച്ചയിൽ കാൽ ഒടിഞ്ഞതിനാൽ ചികിത്സയിലാണ്. കാലിൽ കമ്പിയിട്ടിട്ടുണ്ട്.
3/ 5
ഒരു മാസത്തോളം വിശ്രമം വേണം. തദ്ദേശ തെരഞ്ഞെടുപ്പായതിനാൽ പ്രചരണത്തിനിറങ്ങാൻ കഴിയാത്തതിൻ്റെ നിരാശയിലാണ് രമ്യ ഹരിദാസ്. എന്നാൽ രമ്യ ഹരിദാസിന് പുറത്തിറങ്ങാൻ കഴിയില്ലെങ്കിലും, രമ്യയെ തേടി നിരവധി UDF സ്ഥാനാർത്ഥികളാണ് പാലക്കാട് കുഴൽമന്ദത്തെ വീട്ടിൽ എത്തുന്നത്.
4/ 5
പലർക്കും എംപി യോടൊപ്പം നിന്ന് പടമെടുക്കണം, ഒപ്പം വോട്ടഭ്യർത്ഥിച്ചുള്ള രമ്യയുടെ വീഡിയോ സന്ദേശവും വേണം. ചിലർക്ക് രമ്യയുടെ പാട്ടും വേണം. കാലൊടിഞ്ഞ് കിടക്കുകയാണെങ്കിലും ഇതെല്ലാം ചെയ്തു കൊടുക്കുന്നതിൽ സന്തോഷമേയുള്ളുവെന്ന് രമ്യ ഹരിദാസ് പറയുന്നു.
5/ 5
ഇത്തവണ പാലക്കാട് ജില്ലയിലെ വോട്ടെടുപ്പ് കഴിഞ്ഞാണ് കോഴിക്കോട് ജില്ലയിൽ വോട്ടെടുപ്പ് എന്നതിനാൽ രണ്ടു ജില്ലയിലും തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോവാം എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ കാലൊടിഞ്ഞതോടെ ഇതു മുടങ്ങിയതിൻ്റെ നിരാശയിലാണ് രമ്യ.