കിഫ്ബിയുമായി ബന്ധപ്പെട്ട് തൊടുന്നതെല്ലാം വിവാദങ്ങളാണ്. വാഹനങ്ങൾ വാടകയ്ക്ക് എടുത്ത ഇനത്തിൽ ചെലവഴിച്ച തുകയാണ് പുതിയ വിവാദം.
2/ 5
കഴിഞ്ഞ മൂന്നര വർഷം 9 വാഹനങ്ങൾക്ക് വാടക ഇനത്തിൽ മാത്രം നൽകിയത് 74 ലക്ഷം രൂപയാണ്. കൃത്യമായി പറഞ്ഞാൽ ഈ വർഷം സെപ്റ്റംബർ 30 വരെയുള്ള കണക്കു പ്രകാരം 73,99,645 രൂപ.
3/ 5
ഓരോ വർഷവും വാടകയിനത്തിൽ ചിലവഴിച്ച പണം ഇങ്ങനെ- 2016-17- 3,60,000, 2017-18- 13,56,320, 2018-19- 33,95,858, 2019-20- 22,87,467( സെപ്റ്റംബർ 30 വരെ).
4/ 5
ഒൻപതു വാഹനങ്ങളാണ് കിഫ്ബി വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഇന്നോവ ക്രിസ്റ്റ- 3, ടയോട്ട എത്തിയോസ് - 3, ഹോണ്ട സിറ്റി - 1, മഹീന്ദ്ര ബൊലേറോ- 2
5/ 5
കഴിഞ്ഞ വർഷമാണ് വാഹന വാടക ഇനത്തിൽ ഏറ്റവും കൂടുതൽ ചെലവഴിച്ചത് 34 ലക്ഷം രൂപ. കിഫ്ബി പദ്ധതികളുടെ പരിശോധനകൾക്കായുള്ള ഉദ്യോഗസ്ഥരുടെ യാത്രകൾക്കാണ് വാഹനങ്ങൾ ഉപയോഗിക്കുന്നത് എന്നാണ് ധനമന്ത്രി നിയമസഭയിൽ മറുപടി നൽകിയത്.