നദികളിൽ ആമ്പൽപ്പൂ വസന്തം പ്രത്യക്ഷപ്പെടുന്നത് വരാനിരിക്കുന്ന പരിസ്ഥിതി നാശത്തിന്റെ ലക്ഷണമെന്നു ശാസ്ത്രജ്ഞന്മാർ.
2/ 10
മലയോരങ്ങളിൽ അപകടകരമായ രീതിയിൽ മണ്ണൊലിപ്പ് വർധിക്കുന്നതിന്റെയും അസാധാരണമായ രീതിയിൽ നദികളിൽ എക്കൽ വന്ന് അടിഞ്ഞു കൂടി ചതുപ്പുകൾ ആയി മാറുന്നതിന്റെയും അനന്തരഫലമായാണ് ആമ്പൽപ്പൂക്കൾ പ്രത്യക്ഷപ്പെടുന്നത്.
3/ 10
നദികൾ മരണശയ്യയിലേക് നീങ്ങുന്നതിന്റെ അവസാന സൂചനയാണിതെന്നും അന്തർ ദേശീയ കായൽ ഗവേഷണ കേന്ദ്രം വിലയിരുത്തുന്നു.
4/ 10
പഠനങ്ങൾ ആശങ്ക ഉളവാക്കുന്നതാണ്. ജലാശയങ്ങൾ മരണ വക്കിലേക്ക് അടുത്ത് തുടങ്ങിയിരിക്കുന്നു.
5/ 10
ഒരു ഹെക്ടറിൽ 25 ടൺ ഹെക്ടറാണ് ഒരു വര്ഷം മാത്രം ഒഴുകിയെത്തുന്നത്. അത്ഭുതകരമായ പ്രതിഭാസമുണ്ടായത് പമ്പയാർ കടന്നുപോകുന്ന മാന്നാർ വീയപുരം മേഖലകളിൽ ആണ്.
6/ 10
2018ലെ പ്രളയശേഷം ഗവേഷണ കേന്ദ്രം നടത്തിയ പരിശോധനയിൽ 130 ടൺ എക്കൽ ആണ് ആ ചെറിയ പ്രദേശത്തു മാത്രം അടിഞ്ഞു കൂടിയത് എന്ന് അന്തർദേശീയ കായൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോക്ടർ കെ ജി പത്മകുമാർ പറഞ്ഞു.
7/ 10
ചീപ്പുങ്കലിലെ ആമ്പൽ പൂവസന്തം കണ്ട് ആരും സന്തോഷിക്കേണ്ട. വസന്തം പ്രത്യക്ഷപ്പെട്ട മീനച്ചിലാറ് വേമ്പനാട്ട് കായലിൽ വന്ന് ചേരുന്ന ഭാഗം പരിശോധിക്കുമ്പോൾ ഇത് വ്യക്തമാകും. കായലിന്റെ നടുവിൽ തന്നെ ഒരുഭാഗം ചെളിത്തട്ടുകൾ രൂപപ്പെട്ടു ദ്വീപിന് സമാനമായ ചതുപ്പായി മാറിയിരിക്കുന്നു.
8/ 10
കവണാർ ,പെണ്ണാർ ,കൈപ്പുഴയാർ എന്നീ ആറുകൾ സംയോജിക്കുന്ന ഇടമാണ് ചീപ്പുങ്കൽ. കൈപ്പുഴ ആറിന്റെ ഏക്കറുകണക്കിന് ഭാഗമാണ് ചതുപ്പ് വൽക്കരിക്കപെട്ടതിന്റെ ഭാഗമായി ഇതിനോടകം തന്നെ കരഭൂമിയായി മാറിയിരിക്കുന്നത്.
9/ 10
ആഴംകൂട്ടൽ നടപടികൾക്കായി സർക്കാർ മുന്നിട്ടിറങ്ങിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമാണ് ഉണ്ടാകുക
10/ 10
മലയോരങ്ങളിലെ മണ്ണ് സംരക്ഷണം ശരിയായ രീതിയിൽ അല്ല എന്നതിന്റെ സന്ദേശം കൂടിയാണ് എക്കലിന്റെ അസാധാരണമായ ഒഴുക്ക്