Kerala Rain| രാജമല മണ്ണിടിച്ചിൽ: NDRF സംഘത്തിന് സ്ഥലത്തെത്താന്‍ സാധിച്ചിട്ടില്ല; രക്ഷാപ്രവര്‍ത്തനം ദുഷ്കരമെന്ന് റവന്യൂ മന്ത്രി
നാല് ലയങ്ങളിലായി 82 പേര് ഉണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്
News18 Malayalam | August 7, 2020, 2:17 PM IST
1/ 6
ദുര്‍ഘടമായ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്.
2/ 6
എന്‍.ഡി.ആര്.എഫ് സംഘത്തിന് സ്ഥലത്തെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. എയര്‍ ലിഫ്റ്റിങ് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു.കാലാവസ്ഥ ഇതിന് പ്രതികൂല ഘടകമാണ്.
3/ 6
നാല് ലയങ്ങളിലായി 82 പേര് ഉണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.
4/ 6
രാജമല പെട്ടിമുടിയില്‍ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുമൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരിൽ ഒരു സ്ത്രീയും ഒരു കുഞ്ഞും ഉൾപ്പെടുന്നു.
5/ 6
12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നിലഗുരുതരമാണ്. ഇനി 58 പേരാണ് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് അറിയുന്നത്.
6/ 6
ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തൊഴിലാളികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.