പഴയ തലമുറക്കാരനായ കാളപ്പൂട്ട്കാരന് മീശപ്പിരിച്ച് കൊടുത്ത് ആവേശത്തിലാറാടിച്ച മന്ത്രി സുനിൽ കുമാറിനെ അദ്ദേഹം തലയിൽ കൈവച്ചനുഗ്രഹിച്ചു. തുടർന്നു നടന്ന കാളപ്പൂട്ട് മത്സരങ്ങളിൽ പാലക്കാടൻ കന്നുകൾക്കൊപ്പം അന്തിക്കാട് -താന്ന്യം പഞ്ചായത്ത്, ആവണേങ്ങാട്ട് കളരി എന്നിവിടങ്ങളിലെ കാളകളും മത്സരിച്ചോടി.