പമ്പയിലെ ഹോട്ടലുകളിലും സന്നിധാനത്തെ കച്ചവടസ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു
കഴിഞ്ഞ മൂന്നു ദിവസങ്ങളായി പമ്പയിലും പരിസരത്തും നടത്തിയ പരിശോധനയില്‍ വിവിധ കച്ചവട സ്ഥാപനങ്ങളില്‍ നിന്നാണ് 1,03,000 രൂപയുടെ പിഴ ഈടാക്കിയത്. റിപ്പോർട്ട് - സനോജ് സുരേന്ദ്രൻ
പമ്പ ത്രിവേണി, കെ.എസ്.ആര്.ടി.സി ഭാഗങ്ങളിലെ ഹോട്ടലുകളിലും സന്നിധാനത്തും ഡ്യൂട്ടി മജിസ്ട്രേറ്റുമാരുടെയും എക്സിക്യുട്ടിവ് മജിസ്ട്രേറ്റിന്റെയും നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. വിവിധ നിയമലംഘനങ്ങള്‍ക്ക് 2,31,000 രൂപയുടെ പിഴ ഈടാക്കി.
2/ 6
പമ്പയിലെ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ പിടിച്ചെടുത്തു. ചീഞ്ഞ മുന്തിരി, ഓറഞ്ച്, പച്ചക്കറികള്‍ എന്നിവ പിടിച്ചെടുത്ത് പിഴ ഈടാക്കി നശിപ്പിച്ചു. കൂടാതെ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാചകം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാരെയും കണ്ടെത്തി.
3/ 6
ഗുരുതരമായ വീഴ്ചകള്‍ക്കെതിരെ നിയമനടപടി തുടരും. കഴിഞ്ഞ മൂന്നു ദിവസങ്ങളായി പമ്പയിലും പരിസരത്തും നടത്തിയ പരിശോധനയില്‍ വിവിധ കച്ചവട സ്ഥാപനങ്ങളില്‍ നിന്നാണ് 1,03,000 രൂപയുടെ പിഴ ഈടാക്കിയത്.
4/ 6
ശുദ്ധമായ ഭക്ഷണം തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നതിന് വ്യക്തമായ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. പമ്പയില്‍ ഡ്യൂട്ടി മജിസ്ട്രേറ്റ് വി.ആര്.വിനോദിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് പി.ആര്.ഷൈനിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.
5/ 6
സന്നിധാനത്ത് ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ മൂന്ന് സ്ക്വാഡുകളിലായി കടകളിലും ഹോട്ടലുകളിലും പരിശോധന നടത്തി. ജനുവരി ഏഴ് മുതല്‍ പത്തു വരെയുള്ള കാലയളവില്‍ സന്നിധാനത്ത് അമിതവില ഈടാക്കിയതിനും മറ്റ് ഇതര നിയമലംഘനങ്ങള്‍ നടത്തിയതിനുമായി 21 കടകളിൽ നിന്നും 1,28,000 രൂപ പിഴ ഈടാക്കി.
6/ 6
അനധികൃതമായി പ്രവര്‍ത്തിച്ച കൊപ്രാക്കളത്തിന് സമീപം ഉണ്ടായിരുന്ന ഹോട്ടല്‍ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ പൂട്ടിയിട്ടുണ്ട്. സന്നിധാനത്ത് ഡ്യൂട്ടി മജിസ്ട്രേറ്റ് വി.ജയമോഹന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.