സന്നിധാനത്ത് മാത്രം 80000 ഭക്തർക്ക് തങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു. സന്നിധാനത്ത് മാത്രം സുരക്ഷാ മേൽനോട്ടത്തിനായി മൂന്ന് എസ്പി മാർ .നിലക്കലിലും, പമ്പയിലും, സന്നിധാനത്തുമായി ദ്രുത കർമ്മ സേനയ്ക്ക് പുറമേ 3000 പോലീസുകാരെയും വിന്യസിച്ചതായി എം ആർ അജിത്കുമാർ ന്യൂസ് 18നോട് പ്രതികരിച്ചു.അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഇന്നലെ മുതൽ തന്നെ പർണ ശാലകൾകെട്ടി മകര ജ്യോതി ദർശനത്തിന് ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.