പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ശ്രീകോവിലിനു സമീപം തിരുമുറ്റത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതര സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി.
2/ 6
ശ്രീകോവിലിന്റെയും പ്രതിഷ്ഠയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പതിനെട്ടാം പടിക്ക് മുകളില്‍ മൈാബൈല്‍ ഫോണ്‍ ഉപയോഗത്തിന് നേരത്തെയും നിരോധനമുണ്ടായിരുന്നു. എന്നാൽ ഇത് കർശനമായി നടപ്പാക്കിയിരുന്നില്ല.
3/ 6
ഇനി മുതല്‍ തിരുമുറ്റത്ത് വച്ച് ഫോണ്‍ പുറത്തെടുക്കാനാവില്ല. ആദ്യ ഘട്ടത്തില്‍ താക്കീത് നല്കി ദൃശ്യങ്ങള്‍ മായ്ച്ചശേഷം ഫോണ്‍ തിരികെ നല്‍കും.
4/ 6
വരും ദിവസങ്ങളില്‍ ഫോണ്‍ വാങ്ങി വയ്ക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് ദേവസ്വം വ്യക്തമാക്കിയിട്ടുണ്ട്.
5/ 6
നടപ്പന്തലിലേക്ക് കടക്കുമ്പോള്‍ മുതല്‍ ഫോണ്‍ ഓഫ് ചെയ്ത് ബാഗിലോ പോക്കറ്റിലോ സൂക്ഷിക്കണം. .
6/ 6
ദിവസേനെ അറുപതിനായിരത്തിലധികം അയ്യപ്പന്മാര് എത്തുന്നതിനാല്‍ ഇവരുടെയെല്ലാം ഫോണ്‍ വാങ്ങി സൂക്ഷിക്കുന്നത് പ്രായോഗികമല്ലാത്തതിനാലാണ് ഈ നിർദ്ദേശം