തൃക്കാർത്തികയുടെ ഭാഗമായി പമ്പയിലും സന്നിധാനത്തും ദീപങ്ങൾ തെളിയിച്ചു. അയ്യപ്പ ഭക്തരും പൊലീസും മറ്റ് ഉദ്യോഗസ്ഥരും ദീപങ്ങൾ തെളിക്കാൻ മുന്നിൽനിന്നു നിരവധി തീർഥാടകരാണ് തൃക്കാർത്തിക നാളിൽ അയ്യനെ കാണാനെത്തിയത്. ശ്രീകോവിലിന് മുന്നിലുള്ള വിളക്കുകളിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് ദീപം തെളിച്ചതോടെയാണ് ശബരിമലയിൽ തൃക്കാർത്തിക ആഘോഷത്തിന് തുടക്കമായത്. പതിനെട്ടാം പടിക്ക് ഇരുവശവുമുള്ള മൺചിരാതുകളിൽ ദീപം പകർന്നതോടെ നന്നിധാനവും പരിസരവും പ്രഭാമയമായി മാറി പമ്പയിലും മറ്റ് ഇടത്താവളങ്ങളിലും അയ്യപ്പ ഭക്തർ തൃക്കാർത്തിക ആഘോഷിച്ചു. സന്നിധാനത്തെ സർക്കാർ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും കാർത്തികദീപം തെളിച്ചു.