മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. ശബരിമലയിലെ പുതിയ മേൽശാന്തിയായി എ കെ സുധീർ നമ്പൂതിരിയും മാളികപ്പുറം തന്ത്രിയായി എം എസ് പരമേശ്വരൻ നമ്പൂതിരിയും ചുമതലയേറ്റു. ദർശനത്തിന് വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. സന്നിധാനത്തും പമ്പയിലുമടക്കം ഇത്തവണ കഴിഞ്ഞ മണ്ഡലകാലത്തേത് പോലെ പൊലീസ് നിയന്ത്രണങ്ങൾ ഇല്ല. ഇതിനിടെ വിജയവാഡയിൽ നിന്നെത്തിയ തീർത്ഥാടക സംഘത്തിലെ 10 യുവതികളെ പൊലീസ് മടക്കി അയച്ചു. വിധിയുടെ അടിസ്ഥാനത്തിലല്ല എത്തിയതെന്ന് യുവതികൾ വ്യക്തമാക്കി. സംഘർഷങ്ങളും വിവാദങ്ങളും ഒഴിവാക്കാൻ കനത്ത ജാഗ്രതയിലും കരുതലിലുമാണ് സർക്കാർ സംവിധാനങ്ങൾ. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഡിസംബർ 27ന് നടക്കും. നാളെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസുവും ബോർഡ് അംഗങ്ങളും സന്നിധാനത്തെത്തും ശബരിമല ഡ്യൂട്ടിക്കെത്തിയ പൊലീസുകാർക്ക് നിർദേശങ്ങൾ നൽകുന്നു പമ്പയിൽ നിന്നുള്ള ദൃശ്യം പമ്പയിൽ നിന്നുള്ള ദൃശ്യം പമ്പയിൽ നിന്നുള്ള ദൃശ്യം പമ്പയിൽ നിന്നുള്ള ദൃശ്യം