പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് സജ്ന ഷാജി ഹോട്ടൽ എന്ന തന്റെ സ്വപ്ന സംരംഭത്തിന് തുടക്കം കുറിച്ചു. നടൻ ജയസൂര്യ ഉൾപ്പെടെയുള്ളവരുടെ പിന്തുണയിലാണ് സജന ഹോട്ടൽ ആരംഭിച്ചത്.
2/ 5
പറവൂര്‍ കവലയിലാണ് സജനാസ് കിച്ചൺ എന്ന പേരിലുള്ള ഹോട്ടൽ പ്രവർത്തനമാരംഭിച്ചത്. ഹോട്ടലിന്റെ ഉദ്ഘാടനം ജയസൂര്യ നിർവഹിച്ചു.
3/ 5
സജ്നയുടെ സ്വപ്നങ്ങൾക്ക് ഒപ്പം നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജയസൂര്യ പറഞ്ഞു.
4/ 5
പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് പിന്തുണയുമായി ജയസൂര്യ ഒപ്പമുണ്ടായിരുന്നെന്നും തൻറെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്നും സജ്ന പറഞ്ഞു.
5/ 5
വഴിയോരത്തെ ബിരിയാണി വില്‍പ്പനയും തുടർന്നുണ്ടായ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി സജന സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചതിനു പിന്നാലെയാണ് ജയസൂര്യ ഉൾപ്പെടെയുള്ളവർ സഹായവുമായി രംഗത്തെത്തിയത്.