അതേസമയം പൗരത്വ നിയമ ഭേദഗതിയിലെ പ്രതിഷേധങ്ങളെക്കുറിച്ച് ആലോചിക്കാൻ ഇന്ന് മുസ്ലിം ലീഗ്, മുസ്ലിം സംഘടനകളുടെ യോഗം കോഴിക്കോട് വിളിച്ചിട്ടുണ്ട്. ഈ യോഗത്തിലേക്ക് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കില്ലെന്നാണ് സൂചന. സമസ്തയുടെ യോഗം മുടക്കിയതിൽ പ്രതിഷേധിച്ചാണ് വിട്ടുനിൽക്കാനാണ് തീരുമാനം.