ഒരു മാസം മുൻപാണ് സനൂപിന്റെ വിവാഹം നിശ്ചയം കഴിഞ്ഞത്. നീലേശ്വരം സ്വദേശിനിയായിരുന്നു വധു. ഏപ്രിലിലേക്കായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
3/ 7
പയ്യന്നൂര്‍ നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ് സനൂപിന്റെ അച്ഛന് എന്‍.വി.ചന്ദ്രന്. അമ്മ ശ്യാമള വീട്ടമ്മയും. ഒരു സഹോദരനും സഹോദരിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ഈ യുവാവ്.
4/ 7
. പയ്യന്നൂര്‍ കണ്ടങ്കാളി ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്ന പ്ലസ് ടു വരെയുള്ള പഠനം. കൊല്ലം ടി.കെ.എം.സി.ഇ.യില്നിന്ന് എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയശേഷം ട്രിച്ചിയില്‍നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം.ടെക്. പൂര്‍ത്തിയാക്കി.
5/ 7
ബെംഗളൂരുവിലെ കോണ്ടിനന്റല് ഓട്ടോമോട്ടീവ് കോംബോണന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു.
6/ 7
വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സനൂപിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നത്. വെള്ളിയാഴ്ച പുഞ്ചക്കാട്ടെ സമുദായ ശ്മശാനത്തിൽ സംസ്ക്കരിച്ചു.
7/ 7
പയ്യന്നൂരിലെ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ പത്തു മണിയോടെ വീടിന് സമീപത്തെ കാനം ബ്രദേഴ്സ് ക്ലബിലാണ് ആദ്യമെത്തിച്ചത്. സുഹൃത്തുക്കളും, നാട്ടുകാരുമുൾപ്പെടെ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു. എംപിമാരായ കെ സുധാകരൻ, രാജ് മോഹൻ ഉണ്ണിത്താൻ, ടി വി രാജേഷ് എംഎൽഎ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.