പുതുവര്‍ഷത്തില്‍ പുത്തന്‍ പരിഷ്കാരങ്ങള്‍ വരുത്തി കേരളാ മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിങ്ങ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ഒരുക്കുന്നതാണ് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന സുപ്രധാന പരിഷ്കാരം. നാളെ മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് വകുപ്പ് അറിയിച്ചിട്ടുള്ളത്