കോവിഡ് എന്ന മഹാമാരി കാരണം മുടങ്ങിയ പരീക്ഷ വീണ്ടും ആരംഭിക്കുമ്പോൾ സ്കൂളുകൾ വൃത്തിയാക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഈ സമരമുഖത്തേയ്ക്കാണ് എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടന എത്തിയത്.
2/ 6
അഗ്നിശമന സേനയ്ക്കൊപ്പം ക്ലാസ്സ്മുറികള്‍ അണു വിമുക്തമാക്കാൻ എസ്എഫ്ഐയും ഒപ്പം എത്തി. എറണാകുളം ജില്ലയിലെ 418 സ്കൂളുകളാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഫയര്‍ഫോഴ്സിനൊപ്പം ചേര്‍ന്ന് ശുചിയാക്കിയത്.
3/ 6
ലോക്ഡൗണ്‍ കാലത്ത് തെരുവില്‍ അലഞ്ഞു തിരിഞ്ഞവരെ താമസിപ്പിച്ചിരുന്ന എറണാകുളം എസ്ആര്‍വി ബോയ്സ് സ്കൂൾ വൃത്തിയാക്കി കൊണ്ടായിരുന്നു ജില്ലയിലെ ഉദ്ഘാടനം.
4/ 6
രണ്ട് മാസത്തെ അടച്ചിടലിനും ക്യാമ്പിനും ശേഷം പരീക്ഷയ്ക്കായി സ്കൂളുകള്‍ തുറക്കുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി ക്ലാസ് റൂമുകള്‍ അണുവിമുക്തമാക്കുക എന്നതായിരുന്നു. ശുചീകരണ പ്രവൃത്തികളില്‍ ഫയര്‍ഫോഴ്സിനൊപ്പം എസ്എഫ്ഐ പ്രവര്‍ത്തകരും കൈകോർക്കുകയായിരുന്നു.
5/ 6
ഓരോ ക്ലാസ്റൂമുകളും വെളളമൊഴിച്ച് കഴുകിയും ഡെസ്ക്കുകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കിയുമായിരുന്നു ശുചീകരണയജ്ഞം.
6/ 6
26ന് ആരംഭിക്കുന്ന പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്ക്കുകളും അധ്യാപകര്‍ മുഖേന എത്തിച്ചു നല്‍കുമെന്ന് എസ്എഫ്ഐ നേതൃത്വം അറിയിച്ചു.