തിരുവനന്തപുരം: സംഘർഷത്തെ തുടർന്ന് യൂണിവേഴ്സിറ്റി കോളേജിൽ പിരിച്ചുവിട്ട എസ്.എഫ്.ഐ കമ്മിറ്റിക്ക് പകരമായ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. സംഘർഷത്തിനിടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഖിൽ ഉൾപ്പെടെ 25 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പത്രകുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം.