KSUവിന്റെ കൊടി പിടിച്ചാൽ കൊല്ലും; മർദനത്തിന് മുൻപ് SFI നേതാവിന്റെ ഭീഷണി ദൃശ്യങ്ങൾ പുറത്ത്
യൂണിവേഴ്സിറ്റി ഹോസ്റ്റൽ നിയന്ത്രിക്കുന്നത് ഏട്ടപ്പൻ എന്ന് ഇരട്ടപ്പേരുളള മഹേഷ് എന്നും ആരോപണം
(റിപ്പോർട്ട്- വി ആർ കാർത്തിക്)
News18 Malayalam | November 29, 2019, 11:22 AM IST
1/ 3
യൂണിവേഴ്സിറ്റി കോളജില മുൻ ചെയർമാനും എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറിയുമാണ് ഏട്ടപ്പൻ എന്ന് ഇരട്ടപ്പേരുളള മഹേഷ്. ക്രിമിനൽ പശ്ചാത്തലമുളള ഏട്ടപ്പനാണ് ഹോസ്റ്റലിന്റെ നിയന്ത്രണം. യുണിവേഴ്സിറ്റി കോളെജിലെ ഒന്നാം വർഷ പിജി വിദ്യാർഥി നിതിൻരാജിനെ മഹേഷ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മർദനത്തിന് മുൻപായിരുന്നു ഭീഷണി.
2/ 3
രാത്രി പന്ത്രണ്ടരയോടെ മദ്യപിച്ചെത്തിയ എസ് എഫ് ഐ നേതാവ് മഹേഷ് കെ എസ് യു പ്രവർത്തകനായ നിതിന്റെ മുറിയിലെത്തി. തുടർന്ന് കേട്ടാലറക്കുന്ന അസഭ്യവും ഭീഷണിയും. സിഗരറ്റ് വാങ്ങി വരാൻ ആജ്ഞാപിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തം. യൂണിവേഴ്സിറ്റി കോളജിൽ കെ എസ് യു വിന് വേണ്ടി ശബ്ദിച്ചാൽ കൊല്ലുമെന്നാണ് ഭീഷണി. തുടർന്ന് മഹേഷിന്റെ നേതൃത്വത്തിലുളള സംഘം നിതിനെയും ഒപ്പം താമസിച്ചിരുന്ന സുദേവിനെയും മർദിച്ചു.
3/ 3
ഇരുവരും ഇപ്പോൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മഹേഷ് യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ വിദ്യാർഥികളെ നിരന്തരം ഭീഷണിപ്പെടുത്തുകയും പണം പിരിക്കുകയും ചെയ്തിരുന്നെന്ന് നിരവധി പരാതികൾ നേരത്തെ ഉയർന്നിരുന്നു. എന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. അതേസമയം, ഭീഷണി സംഭവത്തിൽ എസ് എഫ് ഐ ക്ക് പങ്കില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പക്ഷം.